Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാനിലെ വാദി ബേശിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

രണ്ടു ബാലന്മാർ മുങ്ങി മരിച്ച വാദി ബേശ്.

ജിസാൻ - ജിസാൻ പ്രവിശ്യക്ക് വടക്ക് വാദി ബേശിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഉല്ലാസയാത്രയായി പ്രദേശത്തെത്തിയ രണ്ടു കുടുംബങ്ങളിലെ കുട്ടികളാണ് അപകടങ്ങളിൽ പെട്ടത്. അസീർ പ്രവിശ്യയിലെ അൽസൂദയിൽ നിന്ന് എത്തിയ കുടുംബത്തിലെ പതിനാലുകാരനാണ് മുങ്ങിമരിച്ചവരിൽ ഒരാൾ. അപകടം പതിയിരിക്കുന്ന കുഴികൾ നിറഞ്ഞ ഇതേ താഴ്‌വരയിൽ മറ്റൊരു ബാലനും മുങ്ങിമരിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. താഴ്‌വരയിലെ അപകടകരമായ കുഴികൾ ബന്ധപ്പെട്ട വകുപ്പുകൾ നിർണയിച്ച് അവ കല്ലും മണ്ണുമിട്ട് നികത്തുകയോ സമീപത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നാട്ടുകാർ ആവശ്യപ്പെട്ടു.

Latest News