Sorry, you need to enable JavaScript to visit this website.

ബില്‍ക്കീസ് ബാനു കേസ് : പ്രതികള്‍ നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെ, പ്രതികളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു- സുപ്രീം കോടതി

ന്യൂദല്‍ഹി - ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കീസ് ബാനു കൂട്ട ബലാസംഗത്തിനിരയായ കേസില്‍ പ്രതികള്‍ സുപ്രീം കോടതിയില്‍ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണെന്ന് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധിയില്‍ പരാമര്‍ശം.  പ്രതികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്നും കോടതി പറഞ്ഞു. 2022ലെ മുന്‍ സുപ്രീം കോടതി വിധി അസാധുവാണെന്ന് 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു.  പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തില്‍ പെട്ടതാണെങ്കിലും സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രതികള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.  പ്രതികള്‍ സുപ്രീം കോടതിയില്‍ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണ്. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചാണ് വിധി നേടിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനമല്ല ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് ഉണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും ഗുജറാത്ത് സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോടതി പറഞ്ഞു. സുപ്രീംകോടതിയില്‍ എന്തു കൊണ്ട് ഗുജറാത്ത് പുനപരിശോധന ഹര്‍ജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധികാരത്തെ ഗുജറാത്ത് സര്‍ക്കാര്‍ മറികടന്നു. മഹാരാഷ്ട്രയുടെ അധികാരം ഗുജറാത്ത് സര്‍ക്കാര്‍ തട്ടിയെടുത്തുവെന്നും കോടതി വിമര്‍ശിച്ചു. 

 

Latest News