വെളുത്തുള്ളി കിലോയ്ക്ക് 300,  വില സര്‍വകാല റെക്കോര്‍ഡില്‍ 

കോഴിക്കോട്- സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സര്‍വകാല റെക്കോര്‍ഡ് വില. കിലോയ്ക്ക് 260 മുതല്‍ 300 വരെയാണ് വില. ഹോള്‍സെയില്‍ വില 230 മുതല്‍ 260 വരെയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതുമാണ് വില വര്‍ധനവിന് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് സംസ്ഥാനത്ത് വെളുത്തുള്ളി കൂടുതലും എത്തുന്നത്. കാലാവസ്ഥയിലെ മാറ്റം കാരണം മഹാരാഷ്ട്രയില്‍ വെളുത്തുള്ളി ഉത്പാദനം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഏകദേശം ഒരുമാസക്കാലമായി വെളുത്തുള്ളി വിലയില്‍ വര്‍ധനവുണ്ട്. കിലോയ്ക്ക് 130 എന്ന നിലയില്‍ നിന്നാണ് 260-300 എന്ന നിലയിലേയ്ക്ക് വെളുത്തുള്ളി വില ഉയര്‍ന്നത്. ഉത്തരേന്ത്യയില്‍ ചിലേടങ്ങളില്‍ കിലോയ്ക്ക് 400 രൂപ വരെയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest News