ബാങ്കു വിളി ശബ്ദം ശല്യമെന്ന് പരാതിപ്പെട്ടു; ഇന്തൊനേഷ്യന്‍ യുവതിക്ക് 18 മാസം തടവ്

ജക്കാര്‍ത്ത- അയല്‍പ്പക്കത്തെ പള്ളിയില്‍ നിന്നുള്ള ബാങ്കു വിളിക്ക് ശബ്ദം കൂടുതലാണെന്നു പരാതിപ്പെട്ട ബുദ്ധ വിശ്വാസിയായ യുവതിക്ക് ഇന്തൊനേഷന്‍ കോടതി 18 മാസം തടവു ശിക്ഷി വിധിച്ചു. മതനിന്ദാ കുറ്റം ചുമത്തിയാണ് ചൈനീസ് ബുദ്ധിസ്റ്റ് വംശജയായ മെലീന എന്ന 44കാരിയെ കോടതി ശിക്ഷിച്ചത്. വടക്കന്‍ സുമാത്രയിലെ തന്റെ വീടിനു സമീപത്തുള്ള പള്ളിയില്‍ നിന്നുള്ള അഞ്ചു നേരത്തെ ബാങ്കുവിളിക്ക് ശബ്ദം കൂടുതലാണെന്നായിരുന്നു മെലീനയുടെ പരാതി. ഇസ്ലാമിനെ ഇകഴ്ത്തുന്നതാണ് ഇവരുടെ വാദമെന്നും എന്നാല്‍ ഇവര്‍ പിന്നീട് ഖേദം പ്രകടിപ്പിക്കും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും മെദാന്‍ ജില്ലാ കോടതി വക്താവ് ജമാലുദ്ദീന്‍ പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെലീനയുടെ അഭിഭാഷകന്‍ അറിയിച്ചു.
 

Latest News