നജ്‌റാൻ- കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിൽൽസയിലിരിക്കെ മരിച്ച കണ്ണൂർ കമ്പിൽ സ്വദേശി റഫീഖ് (53)ന്റെ മയ്യിത്ത് നജ്‌റാനിൽ ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു റഫീഖ് മരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കൾക്കൊപ്പം നജ്‌റാൻ കെ.എം.സി.സി ഭാരവാഹികളായ സലീം ഉപ്പള, നൗഫൽ കുളത്തൂർ, ഉസ്മാൻ കാളിക്കാവ്, മുനീർ മയ്യിൽ എന്നിവർ നേതൃത്വം നല്‍കി






