വെടിമരുന്നിന് തീപിടിച്ച്  കതിന വെടിക്കാരന്‍ മരിച്ചു

കുറ്റിപ്പുറം-വെടിമരുന്നിനു തീപ്പിടിച്ച് പൊള്ളലേറ്റ കതിന വെടിക്കാരന്‍ ചികിത്സക്കിടെ മരിച്ചു.കുറ്റിപ്പുറം നൊട്ടനാലുക്കല്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റ കതിനവെടിക്കാരന്‍ കുറ്റിപ്പുറം ബംഗ്‌ളാംകുന്ന്  വാരിയത്ത് പടി സുബ്രഹ്മണ്യന്‍ (55) ആണ് മരിച്ചത്.ഒരാള്‍ക്ക് പരിക്കേറ്റു.കയ്യില്‍ കത്തിച്ചു പിടിച്ചിരുന്ന ചന്ദനതിരിയില്‍ നിന്ന് തീപൊരി വീണ് വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ സുബ്രഹ്മണ്യനെ ആദ്യം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ശബരിമലയിലേക്ക് പോകാനിരുന്ന സുബ്രഹ്മണ്യന്‍ യാത്ര പുറപ്പെടാന്‍ ഇരിക്കെയാണ് പകടത്തില്‍പ്പെട്ടത്.ഭാര്യ:ശാന്ത.മകള്‍:ധന്യ.

Latest News