Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിൽ ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമിക്ക് തുടക്കമായി

ജിദ്ദയിലെ ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി ഉദ്ഘാടന ചടങ്ങിൽനിന്ന്.

ജിദ്ദ-സൗദി അറേബ്യയിൽ പൂർണമായ അനുമതിയോടെ പ്രവർത്തിക്കുന്ന ആദ്യത്തെ ആർട്‌സ് അക്കാദമിയായ ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമിക്ക് ജിദ്ദയിൽ തുടക്കമായി. ജിദ്ദ കോൺസുലേറ്റ് അങ്കണം നിറഞ്ഞു കവിഞ്ഞ ജനസാഗരത്തിന്റെ സാന്നിധ്യത്തിൽ പ്രശസ്ത സംവിധായകനും നടനുമായ നാദിർഷ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആർട്‌സ് അക്കാദമിയുടെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയാണ് നാദിർഷ. പ്രശസ്ത കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥി ആയിരുന്നു, കലാകാരന്മാരായ ജയരാജ് വാര്യർ, നിസ്സാം കോഴിക്കോട്, പാരിസ് ലക്ഷ്മി, ഇനിയ, സിയ ഉൾ ഹഖ്, ദാന റാസിഖ്, അക്കാദമി ഡയറക്ടർമാരായ ഡോ. അബ്ദുൾ ഹമീദ്,ഷിബു തിരുവനന്തപുരം തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. അക്കാദമി അദ്ധ്യാപകരായ പുഷ്പ സുരേഷ്, ഗഫാർ കലാഭവൻ, ഗീത, സുമിജ, കൃഷ്‌ണേന്ദു, ആമിന ബിജു, അൻഷിഫ് അബൂബക്കർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വൈവിധ്യമാർന്ന പ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. ഗുഡ്‌ഹോപ്പ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജുനൈസ് ബാബു നേതൃത്വം നൽകി. 

ജുബൈലിൽ നിന്നും എത്തിയ നാട്ടരങ് സംഘത്തിന്റെ ശിങ്കാരി മേളം, ശിങ്കാരി കാവടി, തെയ്യം തുടങ്ങിയ വിവിധ കലാരൂപങ്ങൾ, നാടൻ പാട്ടുകൾ എന്നിവയോടെയായിരുന്നു സാംസ്‌കാരിക പരിപാടികളുടെ തുടക്കം. അൻഷിഫ് അബൂബക്കർ, പുഷ്പ സുരേഷ് (ഭരതനാട്യം) , സുമിജ, കൃഷ്‌ണേന്ദു എന്നിവർ ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. മുരുകൻ കാട്ടാക്കടയുടെ സൂര്യകാന്തി നോവ് എന്ന  പ്രശസ്ത കവിതയുടെ ദൃശ്യാവിഷ്‌കാരം ഏറെ ആകർഷകമായി. നൃത്താധ്യാപകരും നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു.
 

Latest News