രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി, അഞ്ച് പ്രതികള്‍ അറസ്റ്റില്‍, മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ന്യൂദല്‍ഹി -രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹി സദര്‍ ബസാറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും മറ്റൊരാളുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒരു സ്ത്രീയാണ് കുട്ടിയെ എത്തിച്ച് നല്‍കിയതെന്നും പോലീസ് പറഞ്ഞു. കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ദല്‍ഹി സദര്‍ ബസാറിലെ ചായക്കടക്കാരനാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ ഛത്തീസ്ഗഢ് സ്വദേശിയാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ 12, 14, 15 വയസ്സ് പ്രായമുള്ള സ്റ്റാളിലെ തൊഴിലാളികളാണ് മറ്റ് പ്രതികള്‍. പുതുവത്സരം ആഘോഷിക്കാന്‍ ഒരു പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കാന്‍ ചായക്കട ഉടമ, പ്രദേശത്തെ ശുചീകരണ തൊഴിലാളിയായ ഒരു സ്ത്രീയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതികള്‍ രാത്രി തങ്ങാന്‍ വേണ്ടി പ്രദേശത്തെ അടച്ചിട്ട കെട്ടിടത്തിനുള്ളില്‍ പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഉപയോഗിച്ച് താല്‍ക്കാലിക ഷെല്‍ട്ടര്‍ നിര്‍മിച്ചു. ഖുര്‍ഷിദ് മാര്‍ക്കറ്റിലുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് മാലിന്യം ശേഖരിക്കാനുണ്ടെന്നും, പണം നല്‍കാമെന്നും പറഞ്ഞ് ആക്രി പെറുക്കി വില്‍ക്കുന്ന പെണ്‍കുട്ടിയെ സ്ത്രീ സമീപിക്കുകയായിരുന്നു. ഇവര്‍ കുട്ടിയെ ഇവിടേക്ക് എത്തിച്ചപ്പോഴാണ് നാലു പേരും ബലാല്‍സംഗത്തിനിരയാക്കിയത്. പിന്നീട് പെണ്‍കുട്ടി മറ്റൊരു സ്ത്രീയോട് വിവരം പറഞ്ഞപ്പോള്‍ അവരാണ് പോലീസിനെ അറിയിച്ചത്.

 

Latest News