ഐസിയു പീഡനക്കേസ്; നഴ്സിംഗ്  സൂപ്രണ്ടിനെ സ്ഥലംമാറ്റിയത് സ്റ്റേ ചെയ്തു

കോഴിക്കോട്- കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ നേഴ്സിംഗ് സൂപ്രണ്ടിനെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തു. നേഴ്സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലംമാറ്റ ഉത്തരവാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്. രണ്ടുമാസത്തേക്കാണ് സ്റ്റേ.നേഴ്സിംഗ് ഓഫീസര്‍ പിവി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതെന്ന് കാണിച്ച് ബെറ്റി ആന്റണി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടി സ്റ്റേ ചെയ്തത്. ബെറ്റി ആന്റണിയെ കോന്നി മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. ഇവരോടൊപ്പം സ്ഥലമാറ്റം നേഴ്സിംഗ് ഓഫീസര്‍ പിവി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും സ്റ്റേ ചെയ്തിരുന്നു.അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മൂന്ന് നഴ്സിംഗ് സൂപ്രണ്ടുമാര്‍ക്കാണ് സ്ഥലംമാറ്റമുണ്ടായത്.

Latest News