ബ്യൂട്ടി പാർലറിൽ യുവതിയെ കടന്നുപിടിച്ചു; ഉടമ അറസ്റ്റിൽ 

തിരുവനന്തപുരം - ബ്യൂട്ടി പാർലറിലെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഉടമ പിടിയിൽ. തിരുവനന്തപുരം പേരൂർക്കടയിലെ ലേഡിസോൾ ബ്യൂട്ടിപാർലർ ഉടമയായ ജി രതീഷ് ആണ് അറസ്റ്റിലായത്.
 ഫേഷ്യൽ ചെയ്യാനെത്തിയ യുവതിക്കെതിരെ ഇയാൾ അതിക്രമം നടത്തുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 
 ബ്യൂട്ടി പാർലറിൽ ഒറ്റയ്‌ക്കെത്തിയ യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് അവിടെനിന്ന് ഓടിരക്ഷപ്പെട്ട യുവതി പിന്നാലെ പേരൂർക്കട പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു.
 

Latest News