Sorry, you need to enable JavaScript to visit this website.

ആശ്വാസം; കോതമംഗലത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കൊച്ചി- എറണാകുളം കോതമംഗലം ഇഞ്ചൂരിൽനിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 3.30ഓടെ കാണാതായ കുട്ടിയെ രാത്രി ഒമ്പതുമണിയോടെ കണ്ടെത്തുകയായിരുന്നു. ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് വിവരം.
മാതിപ്പിള്ളി പ്രദേശത്ത് കൂടി കുട്ടി നടന്ന് പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. വീട്ടുകാരുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് വിവരം.
 

Latest News