ഹായില്‍ ഒ.ഐ.സി.സി മെമ്പര്‍ഷിപ് വിതരണവും കലണ്ടര്‍ പ്രകാശനവും

ഒ.ഐ.സി.സി ഹായില്‍ കലണ്ടര്‍ പ്രകാശനം നിസാം അലി പാറക്കോട് നിര്‍വഹിക്കുന്നു.

ഹായില്‍- ഒ.ഐ.സി.സി ഹായില്‍ രണ്ടാംഘട്ട മെമ്പര്‍ഷിപ് വിതരണവും കലണ്ടര്‍ പ്രകാശനവും നടന്നു. ഒ.ഐ.സി.സി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ പുതുവര്‍ഷ കലണ്ടറിന്റെ പ്രകാശന കര്‍മം അല്‍ഹബീബ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ നിസാം അലി പാറക്കോട് നിര്‍വഹിച്ചു.
പുതിയതായി ഒ.ഐ.സി.സിയില്‍ അംഗത്വം എടുത്തവര്‍ക്കുള്ള മെമ്പര്‍ഷിപ് വിതരണവും ചടങ്ങില്‍ നടന്നു. ഒ.ഐ.സി.സി രക്ഷാധികാരി ചാന്‍സ അബ്ദുറഹിമാന്‍ രണ്ടാംഘട്ട മെമ്പര്‍ഷിപ്പിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ പ്രസിഡന്റ് ഹൈദരലി കാസിമിന്റെ അധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ സെക്രട്ടറി  സാബു തേക്കട സ്വാഗതം ആശംസിച്ചു.

Latest News