ചൈനയുടെ ഭൂമി കൈയേറ്റം തുടരുന്നു; ഇത്തവണ കയ്യടക്കിയത് ഭൂട്ടാന്‍ രാജകുടുംബത്തിന്റെ പൂര്‍വ്വിക പ്രദേശങ്ങള്‍

തിംഫു- ബേയുല്‍ ഖെന്‍പജോങ്ങ് താഴ്‌വരയില്‍ ഭൂമി കയ്യേറി ചൈന ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തായി. അ്മ്പരപ്പിക്കുന്ന വേഗതയിലാണ് ചൈന ടൗണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂട്ടാനെ സംബന്ധിച്ചിടത്തോളം വലിയ സാംസ്‌ക്കാരിക പ്രാധാന്യമുള്ള പ്രദേശമാണിവിടം. 

കേവലം എട്ടു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഭൂട്ടാന് ചൈനക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാനാവില്ലെന്നതാണ് കൈയ്യേറ്റത്തിന് ധൈര്യം പകരുന്നത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ചൈന ഹിമാലയന്‍ അതിര്‍ത്തി ഭൂമികളെല്ലാം കൈയേറുകയാണ്. 

സമീപകാലത്താണ് ചൈന ഭൂട്ടാന്റെ ഈ ഭാഗത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചത്. 
ഭൂട്ടാനുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്കിടയിലും ബീജിംഗിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. 

നടന്നുകൊണ്ടിരിക്കുന്ന അതിര്‍ത്തി ചര്‍ച്ചകളെക്കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായം പറയരുത് എന്നത് തങ്ങളുടെ നയമാണെങ്കിലും അക്കാര്യം പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ബേയുല്‍ ഖെന്‍പജോങ്ങിലെ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇന്ത്യയിലെ ഭൂട്ടാന്‍ അംബാസഡര്‍ മേജര്‍ ജനറല്‍ വെറ്റ്‌സോപ് നാംഗ്യേല്‍ പറഞ്ഞത്. അതിര്‍ത്തി ചര്‍ച്ചകളില്‍ ഭൂട്ടാന്റെ പ്രാദേശിക താത്പര്യങ്ങള്‍ എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഭൂട്ടാന്‍ രാജകുടുംബത്തിന്റെ പൂര്‍വ്വിക പ്രദേശങ്ങളിലേക്കുള്ള ചൈനയുടെ ഏറ്റവും വലിയ ഭൂമി കൈയേറ്റവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

2020 നവംബര്‍ ഒന്‍പതിലെ ഉപഗ്രഹ ചിത്രത്തില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം കാണാനാവില്ല. എന്നാല്‍ 
2023 ഡിസംബര്‍ 21ന്റെ ചിത്രത്തില്‍ ബേയുല്‍ ഖെന്‍പജോങ്ങില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം കാണിക്കുന്നുണ്ട്.  

ഭൂട്ടാനിലെ ചൈനയുടെ ടൗണ്‍ഷിപ്പില്‍ 'നൂറുകണക്കിന് ആളുകള്‍ക്ക് പാര്‍പ്പിക്കാന്‍ കഴിവുള്ള വലിയ ഫോര്‍മാറ്റ് സെറ്റില്‍മെന്റുകള്‍' എന്നാണ് കരുതുന്നത്. ഇവിടെ ഇരുന്നൂറിലേറെ ഒറ്റനില കെട്ടിടങ്ങള്‍ കാണാനാവും. നിര്‍മാണം തുടരുന്ന മൂന്ന് എന്‍ക്ലേവുകള്‍ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേരെ പാര്‍പ്പിക്കാനാകുമെന്നാണ് കരുതുന്നത്.

Latest News