നരേന്ദ്രമോഡി വീണ്ടും കേരളത്തിലേക്ക്, ഈ മാസം തന്നെ

ന്യൂദല്‍ഹി- തൃശൂരിലെ റോഡ് ഷോയില്‍ സംതൃപ്തനായ പ്രധാനമന്ത്രി നരേന്ദ്രമോഡി ജനുവരിയില്‍ തന്നെ വീണ്ടു കേരളം സന്ദര്‍ശിക്കുമെന്ന് സൂചന.
ജനുവരിയില്‍ ഒരു തവണയും ഫെബ്രുവരിയില്‍ രണ്ടുതവണയും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ശനത്തിനിടെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു പുതിയ പദ്ധതികള്‍ അദ്ദേഹം സമര്‍പ്പിച്ചേക്കും.
ജനുവരി മൂന്നിലെ തൃശൂര്‍ സന്ദര്‍ശനം ബി.ജെ.പി പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

 

 

Latest News