Sorry, you need to enable JavaScript to visit this website.

കേന്ദ്ര പദ്ധതികളുടെ പേരില്‍ അമ്മായിയച്ഛനും മരുമകനും പടം വെച്ച് രസിക്കുന്നു- വി. മുരളീധരന്‍

തിരുവനന്തപുരം- കേന്ദ്ര പദ്ധതികളുടെ പേരില്‍ തെരുവില്‍ അമ്മായിയഛനും മരുമകനും പടം വെച്ച് രസിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിഹാസം. കേന്ദ്രം ഞെരുക്കുന്നുവെന്ന് ഒരുവശത്ത് പ്രചരിപ്പിക്കുകയും മറുവശത്ത് കേന്ദ്ര പദ്ധതികള്‍ മുഴുവന്‍ തങ്ങളുടെതാണെന്ന് വ്യാജപ്രചാരണം നടത്തുകയും ചെയ്യുമ്പോള്‍ വസ്തുത ജനങ്ങള്‍ അറിയണമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയപാതയോരങ്ങളില്‍ പോലും അമ്മായിയച്ഛന്റെയും മരുമകന്റെയും പടംവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. മുഹമ്മദ് റിയാസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളിലൂടെ ഇതെല്ലാം കേന്ദ്ര പദ്ധതികളാണെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളുടെ പണം ഉപയോഗിച്ച് കേരളത്തിലെ വടക്കേയറ്റം മുതല്‍ തെക്കേയറ്റംവരെ അമ്മായിയച്ഛനും മരുമകനും കേന്ദ്രസര്‍ക്കാരിനും മുരളീധരനുമെതിരെ നടത്തിയ പ്രചാരണങ്ങള്‍ നാലുദിവസംകൊണ്ട് മറന്നുപോയെങ്കില്‍ അതൊന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News