Sorry, you need to enable JavaScript to visit this website.

മന്ത്രി ഗണേഷ് കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം, ആര്‍ എസ് എസ് നേതാക്കള്‍ വീട്ടിലെത്തി ക്ഷണിച്ചു

തിരുവനന്തപുരം - ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. ഗണേഷ് കുമാറിനെ ആര്‍ എസ് എസ് നേതാക്കള്‍ . വാളകത്തെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ക്ഷണിച്ചത്. മന്ത്രിയ്ക്ക് പുറമെ എന്‍ എസ് എസ് നേതാവ്, സിനിമാ താരം തുടങ്ങിയ പദവികളും ഗണേഷ് കുമാറിനുണ്ട്. അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങള്‍ക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, രജനീകാന്ത്, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി,  ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.

കെ.കെ.നായരും കെ.കെ.മുഹമ്മദും; സംഘ്പരിവാറിന് കഞ്ഞിവെച്ചവർ

Latest News