Sorry, you need to enable JavaScript to visit this website.

ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോ സ്വർണം കവർന്ന രണ്ടു പേർ പിടിയിൽ

കണ്ണൂർ - ഗൾഫിൽ നിന്ന് എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. കോട്ടയം മലബാർ കൂവ്വപ്പാടിയിലെ ജംഷീർ മൻസിലിൽ ടി. വി. റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെ പുരയിൽ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ കോഴിക്കോട് കൊടുവള്ളി നരിക്കുനി സ്വദേശിനി ബുഷറയിൽ നിന്നാണു ക്വട്ടേഷൻ സംഘം ഒരു കിലോയോളം വരുന്ന സ്വർണം തട്ടിയെടുത്തത്. സംഭവത്തിൽ മാങ്ങാട്ടിടം കണ്ടേരിയിലെ മർവ്വാൻ, അമീർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവർ ഒളിവിലാണ്. 
ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം, വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബുഷറയിൽ നിന്നു സ്വർണം കൈക്കലാക്കിയത്. പിന്നീട് ഇരുവരേയും  കൂത്തുപറമ്പ് നീറോളിച്ചാലിലെ ലോഡ്ജിൽ എത്തിച്ച് ബലമായി താമസിപ്പിക്കുകയായിരുന്നു.
യുവതി കൂത്തുപറമ്പിലെ ലോഡ്ജിൽ ഉണ്ടെന്ന് മനസ്സിലാക്കിയ സ്വർണ്ണം കൊടുത്തയച്ച കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘം നീറോളിച്ചാലിലെ സ്വകാര്യ ലോഡ്ജിന്റെ വാതിൽ ചവിട്ടിത്തുറന്ന് ബുഷ്‌റയേയും മകനെയും ആക്രമിക്കുകയും പാസ്‌പോർട്ട് അടങ്ങിയ ബാഗ് ഉൾപ്പെടെ കൈക്കലാക്കുകയും ചെയ്തിരുന്നു.കേസിലെ മറ്റു പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.

Latest News