ഗവർണർ 9ന് ഇടുക്കിയില്‍, ഹർത്താൽ പ്രഖ്യാപനവുമായി എൽ.ഡി.എഫ്

തൊടുപുഴ - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കി ജില്ലയിലെത്തുന്ന 9 ന് എൽ.ഡി.എഫ് ഇടുക്കി ഹർത്താൽ പ്രഖ്യാപിച്ചു. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂ പതിവ് ഭേദഗതി നിയമത്തിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഗവർണർക്കെതിരെ എൽ ഡി എഫ് രാജ്ഭവൻ മാർച്ച് നടത്തുന്ന 9 ന് തന്നെ അദ്ദേഹം ഇടുക്കിയിൽ എത്തുന്നത് ജനത്തോടുള്ള വെല്ലുവിളിയാണെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂനിയമ ഭേദഗതിക്കെതിരെ നിലപാട് എടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഗവർണർ എത്തുന്നത്.

Latest News