വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു, കുത്തിയത് പ്രതി അര്‍ജുന്റെ പിതൃസഹോദരന്‍

ഇടുക്കി - വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട  പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു. കേസില്‍ പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്റെപിതാവിന്റെ സഹോദരനാണ് കുത്തിയതെന്നാണ് വിവരം. വണ്ടിപ്പെരിയര്‍ ടൗണിലൂടെ കുട്ടിയുടെ അച്ഛനും മുത്തച്ഛനും കൂടി നടന്നു വരുമ്പോഴാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടിരുന്നു. 2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ 6 വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനെ പ്രതിയാക്കി കേസെടുത്തത്.

 

 

Latest News