VIDEO പട്ടിക്കുട്ടിയെ മദ്യം കുടിപ്പിച്ച് ആഘോഷം; വീഡിയോ വൈറലായി, പോലീസ് നടപടി

ജയ്പൂര്‍-രാജസ്ഥാനില്‍ ഒരു സംഘം ആളുകള്‍ നായ്ക്കുട്ടിയെ മദ്യം കുടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാജസ്ഥാനിലെ സവായി മധോപൂരില്‍ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് നടപടി തുടങ്ങി. ഒരു ഗ്ലാസില്‍ ഒഴിച്ച് നല്‍കിയ മദ്യം വളര്‍ത്തുനായ കുടിക്കുന്നതാണ് വീഡിയോ.
നായ്ക്കുട്ടിക്ക് മദ്യം നല്‍കിയ സംഘം പൊട്ടിച്ചിരിച്ച് ആഘോഷിക്കുന്നുമുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ടുവെന്നും നടപടി ആരംഭിച്ചതായും സവായി മധേപൂര്‍ പോലീസ് അറിയിച്ചു.

 

Latest News