പമ്പയില്‍ കെ എസ് ആര്‍ ടി സി ബസിന് തീ പിടിച്ചു, ആളപായമില്ല

പത്തനംതിട്ട - പമ്പയില്‍ കെ എസ് ആര്‍ ടി സി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന്  കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ബസ് ഡിപ്പോക്ക് സമീപം പ്രവര്‍ത്തിക്കുന്ന  പമ്പയിലെ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍മാന്‍മാര്‍ 
 വേഗത്തില്‍ എത്തി തീ അണച്ചു. 10 മിനിറ്റോളം നേരം ബസ് കത്തിയതിനെ തുടര്‍ന്ന് സീറ്റുകള്‍ കത്തി നശിച്ചു.  നിലക്കല്‍-പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് തീ പിടിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Latest News