കണ്ണൂർ - ക്ഷേത്രപൂജാരി പാമ്പുകടിയേറ്റ് മരിച്ചു. പെരളശ്ശേരി ഐവർകുളം മഹാവിഷ്ണു ക്ഷേത്രം പൂജാരി നിഷാന്ത് (42) ആണ് മരിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ്.
ഐവർകുളം യു.പി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റായിരുന്നു. ക്ഷേത്രനടയിൽ അബോധാവസ്ഥയിലാണ് നിഷാന്തിനെ കണ്ടത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാമ്പുകടിയേറ്റതാണ് മരണകാരണ മെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഗോപി നമ്പൂതിരി - ഷൈലജ ദമ്പതികളുടെ മകനാണ്. ഭാര്യ ലിസ. മക്കൾ ദക്ഷ്.എൻ.കൃഷ്ണ, ധ്യാന. എൻ കൃഷ്‌ണ. സഹോദരി ശാന്തിനി.