ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടിത്തം

പേരിയയില്‍ ഫര്‍ണിച്ചര്‍ കടയില്‍ മരം ഉരുപ്പടികള്‍ കത്തിനശിച്ച നിലയില്‍.

മാനന്തവാടി-വയനാട്ടിലെ പേരിയ ആലാറില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം. പ്രദേശത്തെ രാജേന്ദ്രന്റെ കടയിലാണ് ഇന്നു പുലര്‍ച്ചെ തീ പടര്‍ന്നത്. ഫര്‍ണിച്ചര്‍ നിര്‍മാണത്തിനു കരുതിവെച്ച മരം ഉരുപ്പടികള്‍ കത്തിനശിച്ചു. ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ തീയണയ്ക്കാനായത് വന്‍ നഷ്ടം ഒഴിവാക്കി. മാനന്തവാടി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ ഉമ്പായി പേരിയയുടെ  നേതൃത്വത്തിലാണ് തീയണച്ചത്. തീപ്പിടിത്തത്തിനു കാരണം വ്യക്തല്ല.



 

Latest News