കൊട്ടാരം അംഗം അന്തരിച്ചു, പന്തളത്ത് ക്ഷേത്രം അടച്ചു

പത്തനംതിട്ട- പന്തളത്തു നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടാന്‍ ബാക്കി നില്‍ക്കെ കൊട്ടാര അംഗം അന്തരിച്ചതിനെ തുടര്‍ന്ന് തിരുവാഭരണം സൂക്ഷിച്ചിട്ടുള്ള പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഇന്ന് രാവിലെ അടച്ചു. പന്തളം കൈപ്പുഴ തെക്കേമുറിയില്‍ ചോതി നാള്‍ അംബിക തമ്പുരാട്ടിയാണ് (76) മരിച്ചത്. ഇതോടെ പന്തളത്തെ തിരുവാഭരണ ദര്‍ശനം ഒഴിവാക്കി.തിരുവാഭരണം ജനുവരി 13ന് ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം പന്തളത്തുനിന്നും കൊണ്ടു പോകുമെങ്കിലും ആശൂലം കാരണം രാജപ്രതിനിധിയുടെ അകമ്പടി ഉണ്ടാകില്ല. ഈ സീസണില്‍ രണ്ടാം തവണയാണ് കൊട്ടാരത്തില്‍ മരണം ഉണ്ടാവുന്നത്. ഈ മാസം 17 വരെ ക്ഷേത്രം അടച്ചിടും.

Latest News