മിനയില്‍നിന്ന് ജിദ്ദയിലേക്ക് കടത്തിയ ബലിമാംസം പിടിച്ചു

ജിദ്ദയിലെക്ക് കടത്താന്‍ ശ്രമിച്ച ബലിമാംസം നഗരസഭാധികൃതര്‍ പിടികൂടിയപ്പോള്‍.

ജിദ്ദ - മിനായിലെ കശാപ്പുശാലകളില്‍നിന്ന് ശേഖരിച്ച ബലി മാംസം ജിദ്ദയിലേക്ക് കടത്താനുള്ള  ശ്രമം ജിദ്ദ നഗരസഭ പരാജയപ്പെടുത്തി. ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെ ബലി മാംസം സൂക്ഷിച്ച 15 കാറുകള്‍ ജിദ്ദയില്‍ പ്രവേശിക്കുന്നത് നഗരസഭ തടഞ്ഞു. ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെ സൂക്ഷിച്ചതിനാല്‍ ഉപയോഗശൂന്യമായി മാറിയ, കശാപ്പ് ചെയ്ത നാല്‍പതിലേറെ ആടുകളെ ഉമ്മുസലം ബലദിയ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് ബലി മാസം കടത്തുന്നത് തടയാന്‍ ജിദ്ദയുടെ പ്രവേശന കവാടങ്ങളില്‍ നഗരസഭയും സുരക്ഷാ വകുപ്പുകളും സഹകരിച്ച് ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.


 

 

 

Latest News