Sorry, you need to enable JavaScript to visit this website.

തോക്കില്‍ ഉന്നം പിടിച്ച് യോഗി, ദൃശ്യങ്ങൾ വൈറൽ

ന്യൂ​ഡ​ൽ​ഹി- യു​പി മു​ഖ്യ​മ​ന്ത്രി യോഗി ആദിത്യനാഥ് റൈ​ഫി​ൾ എ​ടു​ത്ത് ഉ​ന്നം പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ എ​ക്സി​ൽ‌ വൈ​റ​ൽ. ല​ഖ്‌​നൗ​വി​ൽ ന​ട​ന്ന 'നോ ​യു​വ​ർ ആ​ർ​മി' ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൈ​നി​ക​രോ​ട് സം​സാ​രി​ക്കു​ക​യും റൈ​ഫി​ൾ എ​ടു​ത്ത് ഉ​ന്നം പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വൈറലായത്.
ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ആ​ണ് വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വെ​ച്ച​ത്. മൂ​ന്ന് ദി​വ​സം നീ​ളു​ന്ന നോ ​യു​വ​ർ ആ​ർ​മി ഫെ​സ്റ്റി​വ​ൽ വ​ഴി ടാ​ങ്കു​ക​ളും പീ​ര​ങ്കി​ക​ളും തോ​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ ആ​യു​ധ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. 
ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ അ​റി​യാ​ൻ യു​വാ​ക്ക​ൾ​ക്കു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് വ്യ​ക്ത​മാ​ക്കി. ജ​നു​വ​രി 15 ന് ​ല​ഖ്‌​നൗ​വി​ൽ ന​ട​ക്കു​ന്ന ആ​ർ​മി ഡേ ​പ​രേ​ഡി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് 'നോ ​യു​വ​ർ ആ​ർ​മി' ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്.

Latest News