Sorry, you need to enable JavaScript to visit this website.

നാലകത്ത് മുഹമ്മദ് സ്വാലിഹിനും മുഹമ്മദ് ഷാ തങ്ങൾക്കും തായിഫ് കെ.എം.സി.സി സ്വീകരണം

തായിഫ്- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നാലകത്ത് മുഹമ്മദ് സാലിഹിനും സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാ തങ്ങൾക്കും തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുജീബ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ ജംഷീർ ഐക്കരപ്പടിയുടെ ഖിറാഅത്തേടെ ആരംഭിച്ച സ്വീകരണ പരിപാടിയിൽ സെൻട്രൽ കമ്മിറ്റിയും വിവിധ ഏരിയ കമ്മിറ്റികളും ആദരം നൽകി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുസ്തഫ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. 
ചടങ്ങിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ മെമന്റോ നാലകത്ത് മുഹമ്മദ് സ്വാലിഹിന് മുജീബ് കോട്ടക്കലും മുഹമ്മദ് ഷാ തങ്ങൾക്ക് സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി അഷ്‌റഫ് താനാളൂരും നൽകി. 
തുടർന്ന് തായിഫിലെ അഞ്ച് ഏരിയ കമ്മിറ്റികളുടെ മെമന്റോകളും ഉപഹാരവും അതത് ഏരിയ കമ്മിറ്റി നേതാക്കൾ കൈമാറി.
നഹാരി ഫാമിലിയുടെ ആദരവ് അഷ്‌റഫ് നഹാരിയുടെ നേതൃത്വത്തിൽ ചടങ്ങിൽ വെച്ച് നൽകി. അബ്ബാസ് രാമപുരം, സുനീർ ആനമങ്ങാട്, ശിഹാബ് കൊളപ്പുറം, ഖാസിം ഇരുമ്പുഴി, ഹാഷിം തിരുവനന്തപുരം, അലി കോതമംഗലം, റഫീഖ് തണ്ടലം, മുജീബ് അരീക്കത്ത്, കരീം കോട്ടക്കൽ, മുഹമ്മദലി തെങ്കര, അബ്ദുറഹിമാൻ വടക്കഞ്ചേരി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി അഷ്‌റഫ് താനാളൂർ സദസ്സിനു സ്വാഗതവും അബ്ബാസ് രാമപുരം നന്ദിയും പറഞ്ഞു.

Latest News