Sorry, you need to enable JavaScript to visit this website.

മക്ക മേഖലയിൽ പച്ചപ്പ് പടർന്നു; 600 ശതമാനം വർധനവ്

മക്ക- കഴിഞ്ഞ അഞ്ച് മാസമായി തുടർച്ചയായി മഴ പെയ്ത സഹചര്യത്തിൽ മക്ക മേഖലയിലെ പച്ചപ്പിൽ വൻ വർധനവ്.  മുൻ വർഷത്തേതിൽനിന്ന് വ്യത്യസ്തമായി 600 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മക്ക മേഖലയുടെ ആകെ പ്രദേശത്ത് 17.1 ശതമാനം ഇടത്തും പച്ചപ്പുണ്ട്. 2023 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ച് മാസങ്ങളിൽ മക്ക മേഖലയിലെ സസ്യജാലങ്ങളുടെ വിസ്തൃതി 600% വർദ്ധിച്ചതായി ദേശീയ സസ്യ വികസനത്തിനും മരുഭൂവൽക്കരണത്തിനും വേണ്ടിയുള്ള ദേശീയ കേന്ദ്രം അറിയിച്ചു. ഈ കാലയളവിലെ മഴയുടെ തോത് 200 മില്ലിമീറ്ററിലെത്തി. മക്ക മേഖലയിലെ 26.2 ആയിരം ചതുരശ്ര കിലോമീറ്ററിലേക്ക് പച്ചപ്പ് വ്യാപിച്ചു. 


റിമോട്ട് സെൻസിംഗ് ഡാറ്റയുടെ വിശകലനത്തിൽ, ഓഗസ്റ്റ് മാസത്തിൽ മക്കയിലെ സസ്യജാലങ്ങളുടെ ആകെ വിസ്തീർണ്ണം 3.5 ആയിരം ചതുരശ്ര കിലോമീറ്ററായി. ഇത് പ്രദേശത്തിന്റെ മൊത്തം വിസ്തൃതിയുടെ 2.3 ശതമാനത്തെ പ്രതിനിധീകരിക്കുന്നതായി കേന്ദ്രം വിശദീകരിച്ചു. തുടർന്നുള്ള മാസങ്ങളിൽ മഴയുടെ തോത് ക്രമാതീതമായി വർദ്ധിച്ചു. 
സമാന്തരമായ പർവതപ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും പച്ചപ്പ് പടർന്നു പിടിച്ചു. തായിഫ്, അൽ-ലെയ്ത്ത്, അൽ-ജമൂം, അൽ-കാമിൽ, ഖുലൈസ് എന്നിവടങ്ങളിലും മഴ വ്യാപിച്ചു. 

Latest News