കേന്ദ്ര വാദം വസ്തുതാ വിരുദ്ധം; വിദേശ സഹായം സ്വീകരിക്കാമെന്ന് രേഖ

ന്യൂദല്‍ഹി- പ്രളയക്കെടുതിയിലായ കേരളത്തിന് യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.പി.എ സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നാണ് കേന്ദ്ര വിദേശ മന്ത്രലായം വിദേശ സഹായം നിരസിക്കുന്നതിനു ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്.

http://malayalamnewsdaily.com/sites/default/files/filefield_paths/foriegn_help.png

എന്നാല്‍ ദേശീയ ദുരന്തനിവാരണ പദ്ധതി പ്രകാരം വിദേശ സഹായം സ്വീകരിക്കാന്‍ തടസ്സമില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണ്. 2016ലെ ദുരന്തനിവാരണ പദ്ധതിയിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് കേന്ദ്രസര്‍ക്കാരിനു തീരുമാനമെടുക്കാവുന്നതാണ്. വിദേശ രാജ്യങ്ങളോട് സഹായം തേടില്ലെന്നതു മാത്രമാണ് നയപരമായ കാര്യം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയും വിദേശ മന്ത്രാലയവും കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമായിരിക്കെ, ശക്തമായ സമ്മര്‍ദത്തിലൂടെ നിലപാട് തിരുത്തിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Latest News