സൗദിയില്‍ കീമ ഗ്രൈന്‍ഡറില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി

ഗ്രൈന്‍ഡറില്‍ കുടുങ്ങിയ വിദേശ തൊഴിലാളിയുടെ കൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുക്കുന്നു.

റിയാദ് - ഇറച്ചി അരച്ച് കീമയാക്കാന്‍ ഉപയോഗിക്കുന്ന ഗ്രൈന്‍ഡറില്‍ കുടുങ്ങിയ വിദേശ തൊഴിലാളിയുടെ കൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തു. ആശുപത്രിയില്‍ വെച്ച് മെഡിക്കല്‍ സംഘത്തിന്റെ സാന്നിധ്യത്തിലാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കൈ പുറത്തെടുത്തത്. ജോലിക്കിടെ തൊഴിലാളിയുടെ കൈ ഗ്രൈന്‍ഡറില്‍ കുടുങ്ങിയതോടെ സ്ഥാപന അധികൃതര്‍ സിവില്‍ ഡിഫന്‍സിന്റെ സഹായം തേടുകയായിരുന്നു.

 

 

Latest News