തൃശൂർ - തൃശൂരിലെ തിരുവിലാമലയിൽ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണ് വലിയ അപകടം ഒഴിവായി. ജി.എൽ.പി സ്‌കൂളിന്റെ സീലിങ് ആണ് ക്ലാസ് നടക്കുന്നതിനിടെ അടർന്നുവീണത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
ക്ലാസ് നടക്കുന്നതിനിടെ പ്രീപ്രൈമറി വിഭാഗം ക്ലാസ്മുറിയിലാണ് അപകടമുണ്ടായത്. ഓട് ഉൾപ്പെടെ മേൽക്കൂരയിൽനിന്ന് അടർന്നു വീഴുകയായിരുന്നു. കുട്ടികൾ ഇരുന്നതിന്റെ മറ്റൊരു ഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കുട്ടികളില്ലാത്തതാണ് വൻ ദുരന്തം ഒഴിവാക്കിയത്.