Sorry, you need to enable JavaScript to visit this website.

ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയുടെ പരീക്ഷണം വിജയം കണ്ടു

ശ്രീഹരിക്കോട്ട - ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയുടെ പരീക്ഷണം വിജയിച്ചതായി ഐ എസ് ആര്‍ ഒ അറിയിച്ചു. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പ്പാദിപ്പിച്ചത്. ഐ എസ് ആര്‍ ഒയുടെ  വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത് . ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിക്കുന്നതെന്നും ഇതില്‍ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐ എസ് ആര്‍ ഒ വ്യക്തമാക്കി. ഭാവിയില്‍ ബഹിരാകാശ പദ്ധതികളില്‍ ബാക്കപ്പ് സിസ്റ്റമായും ഇത് ഉപയോഗിക്കാന്‍ കഴിയും. പുതുവര്‍ഷ ദിനത്തില്‍ ഐ എസ് ആര്‍ ഒ പിഎസ്എല്‍വി സി 58 എക്‌സ്‌പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. 

 

Latest News