ഒന്നര വയസ്സുകാരി സ്‌കൂള്‍ ബസിനിടിയില്‍ ചതഞ്ഞു മരിച്ചു;ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ്- സ്‌കൂള്‍ ബസ് ശരീരത്തില്‍ കയറി ഒന്നര വയസ്സുകാരിക്ക് ദാരുാണാന്ത്യം. ഹൈദരാബാദിലെ ഹബ്‌സിഗുഡയിലാണ് ജ്വലന്ന മിഥുന്‍ എന്ന കുട്ടി മരിച്ചത്. സ്‌കൂള്‍ ബസ് കയറാനെത്തിയ സഹോദരനെ അനുഗമിച്ചതായിരുന്നു കുട്ടി.
ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ സാന്നിധ്യം ഡ്രൈവറെ അറിയിക്കാതിരുന്ന ബസ് ഹെല്‍പര്‍ എം.റാണിക്കെതിരെയും നിയമനടപടി സ്വീകരിക്കും.
ഡ്രൈവറെ കസ്റ്റഡിയിലെടുക്കാന്‍ കുഞ്ഞിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കുടുംബത്തിന് തീരാദുഃഖം സമ്മാനിച്ചിരിക്കുന്ന സംഭവം സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഗതാഗത സംവിധാനത്തെ കുറിച്ചും അതിന്റെ സുരക്ഷയെ കുറിച്ചുമുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കയാണ്. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ഭാഗത്ത് തികഞ്ഞ അശ്രദ്ധയുണ്ടായെന്നാണ് ആരോപണം.

 

Latest News