ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍  ജാവേദ് മട്ടൂ ദല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- രാജ്യം തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ദല്‍ഹിയില്‍ അറസ്റ്റില്‍. ജമ്മുകശ്മീരിലെ നിരവധി ആക്രമണങ്ങളില്‍ പങ്കുള്ള ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലും കേന്ദ്ര ഏജന്‍സികളും ചേര്‍ന്നാണ് ജാവേദ് മട്ടൂവിന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് തോക്കും മാഗസീനും മോഷ്ടിച്ച വാഹനവും പിടിച്ചെടുത്തു.
പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മിഷണര്‍ എച്ച്ജിഎസ് ധലിവാല്‍ പറഞ്ഞു. ജമ്മു കശ്മീര്‍ സ്വദേശിയായ ഇയാള്‍ നാല് ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ വധിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്.  എ പ്ലസ് പ്ലസ് കാറ്റഗറി തീവ്രവാദിയായ  ഇയാളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  നിരവധി തവണ പാക്കിസ്ഥാനില്‍ പോയി ആയുധ പരിശീലനം നേടിയ ആളാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത കമ്മാന്ററായിരുന്നു മട്ടൂ. 

Latest News