മദ്യപാന തര്‍ക്കത്തില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്- മദ്യപാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആര്‍. എസ്. എസ് പ്രവര്‍ത്തകനു വെട്ടേറ്റു. അക്രമി സംഘം പോലീസ് പിടിയിലായി. 

പൊള്ളാച്ചി ഗോപാലപുരത്തുവെച്ച് വണ്ണാമട സ്വദേശി നന്ദകുമാറിനാണ് (26) വെട്ടേറ്റത്.  ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വ്യക്തി വൈരാഗ്യവും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കവുമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Latest News