Sorry, you need to enable JavaScript to visit this website.

കണ്ണൂരിലേക്ക് മാറ്റിയാല്‍ മല്‍സരിക്കില്ല- കെ.മുരളീധരന്‍

കോഴിക്കോട് -  ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വടകരയില്‍ മല്‍സരിപ്പിക്കാതെ കണ്ണൂരിലേക്ക് മാറ്റിയാല്‍ അംഗീകരിക്കില്ലെന്ന് കെ.മുരളീധരന്‍ എംപി. വടകരയിൽ മത്സരിച്ച് ജയിച്ചാൽ പിന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും മുരളീധരൻ  വ്യക്തമാക്കി.വടകരയിൽ നിന്ന് മാത്രമേ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടൂവെന്നും കെ.മുരളീധരൻ പറഞ്ഞു. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്.
കണ്ണൂരിൽ ചെറുപ്പക്കാർ വരട്ടെ. എതിരാളി ആരാണെന്ന് നോക്കിയല്ല മത്സരിക്കുന്നതെന്നായിരുന്നു കെ.കെ. ശൈലജ എതിരാളിയായി എത്തിയാൽ എന്താവുമെന്നതിനോടുള്ള പ്രതികരണം. ഒരു തെരഞ്ഞെടുപ്പെന്ന് പറയുന്നത് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. സ്ഥാനാർത്ഥിയായി ആരെ നിർത്തണമെന്ന് സിപിഎമ്മാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Latest News