മദീനയിലേക്ക് പോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം; ഉംറ തീര്‍ഥാടകന്‍ നിര്യാതനായി

ഖുലൈസ്-ഉംറക്കെത്തിയ തമിഴ്‌നാട് സ്വദേശി നിര്യാതനായി തിരുവണ്ണാമലൈ പെരുമാള്‍ നഗര്‍ മുഹമ്മദ് മീരാന്‍ ലബ്ബ മകന്‍ മൊഹിദ്ദീന്‍(76) ആണ് മരിച്ചത്. മൃതദേഹം ഖുലൈസ് ജനറല്‍ ഹോസ്പിറ്റലിലാണ്.മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടര്‍ന്ന് ഖുലൈസ് ജനറല്‍ ഹോസ്പിറ്റല്‍ എത്തിച്ചയുടന്‍ മരിക്കുകയാരുന്നു. മാതാവ്: ഫാത്തിമ ബീവി, ഭാര്യ :സിദ്‌റത്ത് മുംതാസ്. മക്കള്‍: അക്ബര്‍ ലബ്ബ, ബാനു. മൃതദേഹം മറവ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെഎംസി സി രംഗത്തുണ്ട്‌

 

Latest News