Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസിനെ മാറ്റി നിർത്തി മറ്റൊരു ബദൽ സാധ്യമല്ല-എ.കെ ഷാനിബ്

ജിദ്ദ- ഹ്രസ്വ സന്ദർശനാർത്ഥം ജിദ്ദയിൽ എത്തിയ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന  ജനറൽ സെക്രട്ടറി എ.കെ ഷാനിബിന് ജിദ്ദ ഒ.ഐ.സി.സി പ്രവർത്തകർ സ്വീകരണം നൽകി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങിൽ വിവിധ ജില്ലാ കമ്മിറ്റി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കോൺഗ്രസിനെ മാറ്റിനിർത്തി ഇന്ത്യയിൽ ഒരു മതേതര ബദൽ സാധ്യമാവില്ലെന്ന കാര്യം സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ പോലും അംഗീകരിക്കുന്ന വസ്തുതയാണെന്നും എ.കെ ഷാനിബ് അഭിപ്രായപ്പെട്ടു.
ഇന്ത്യ നിലനിൽക്കാൻ കോൺഗ്രസ് പാർട്ടി അധികാരത്തിൽ എത്തണം എന്നു പറയുന്ന സി.പി.എം  കേരളത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളോട് തികച്ചും ജനാധിപത്യവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും ജനാധിപത്യ രീതിയിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളെയും, വിയോജിപ്പുകളെയും ക്രൂരമായ രീതിയിൽ അടിച്ചമർത്തുന്നത് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിനിധി ഉണ്ണി മേനോൻ, മലപ്പുറം ജില്ലാ കമ്മിറ്റി മുൻ പ്രസിഡണ്ട് ഹക്കീം പാറക്കൽ, തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ പ്രസിഡണ്ട് അസ്ഹാബ്  വർക്കല, റീജിയണൽ കമ്മിറ്റി  സെക്രട്ടറി മുജീബ് തൃത്താല, തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഷമീർ നദവി, കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നാസർ കോഴിത്തൊടി,  കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് റഫീഖ് മൂസ, മലപ്പുറം ജില്ലാ കമ്മിറ്റി  ജനറൽസെക്രട്ടറി അലവി ഹാജി,  ജംഷീർ എടത്തനാട്ടുകര, മാഹിൻ തിരുവനന്തപുരം എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും   ഷിബു കാളികാവ് നന്ദിയും പറഞ്ഞു.
 

Latest News