സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം കുളിപ്പിച്ച് കിടത്തി, പിന്നീട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി കീഴടങ്ങി

തിരുവനന്തപുരം- തിരുവനന്തപുരം കമലേശ്വരത്ത് മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തില്‍ സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്ന ശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ആര്യംകുഴിയിലെ ഒറ്റമുറി വീട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹം പ്രതി കുളിപ്പിച്ചു കിടത്തി. അതിന് ശേഷമാണ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.

 

Latest News