Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പയ്യന്നൂരിൽ കൂറ്റൻ ഗരുഡ ശിൽപം ഒരുങ്ങുന്നു

കണ്ണൂർ - ഗുരുവായൂരമ്പലത്തിലെ കിഴക്കെ നടയിൽ സ്ഥാപിക്കുന്നതിനായി കൂറ്റൻ ഗരുഡ ശിൽപം പയ്യന്നൂരിൽ ഒരുങ്ങുന്നു. യുവ ശിൽപി ഉണ്ണികാനായിയുടെ പണിപ്പുരയിലാണ് ശിൽപം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യകളിമണ്ണ് രൂപം വിലയിരുത്താൻ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയനും സംഘവും കാനായിലെ പണിപ്പുരയിലെത്തി.
                    ഗുരുവായൂരമ്പലത്തിൽ കിഴക്കേ നടയിൽ കാലപ്പഴക്കത്താൽ നശിച്ച മഞ്ജുളാൽ പുതുക്കി പണിയുന്നതിൻ്റ ഭാഗമായാണ് വെങ്കലത്തിൽ ഗരുഡ ശിൽപ്പം നിർമ്മിക്കുന്നത്. പണി പൂർത്തിയാവുമ്പോൾ വെങ്കലത്തിൽ തീർത്ത, കേരളത്തിലെ ഏറ്റവും വലിയ ഗരുഡ ശിൽപ്പമാവും ഇത്. എട്ട് അടി ഉയരമുള്ള ശില്പത്തിന് 16 അടി വീതിയാണ് ഉള്ളത്. നാലു മാസം സമയമെടുത്താണ്  കളിമണ്ണ് ഗരുഡ ശിൽപം പൂർത്തിയാക്കിയത്. ഇത് മൂന്നു മാസം കൊണ്ട് വെങ്കലത്തിൽ വാർത്തെടുക്കും.
ദേവസ്വം ബോർഡ് ചെയർമാനൊപ്പം, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മെമ്പർമാരായ കെ.ആർ,ഗോപിനാഥൻ, സി.മനോജ്,എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ.അശോകൻ, 
സ്പോൺസർ വേണു കുന്നപ്പിള്ളി , ഉണ്ണി പാവറട്ടി മൊട്ടന്മൽ രാജൻ എന്നിവരും ഉണ്ണികാനായിയുടെ പണിപ്പുരയിലെത്തി കളിമൺ ശിൽപ്പം വിലയിരുത്തി നിർദ്ദേശങ്ങൾ നൽകി.
പഴയ ഗരുഡ ശിൽപത്തിൻ്റെ അതേ അളവിൽ തന്നെയാണ് പുതിയ ശിൽപവും ഒരുക്കുന്നത്.  ഗരുഡ ശിൽപത്തിന് സമീപം പൂമാല എടുത്ത് നിൽക്കുന്ന കുട്ടിയായ മഞ്ജുളയുടെ ശിൽപവും ഒരുങ്ങുന്നുണ്ട്  ശിൽപ നിർമ്മാണത്തിന്,  സുരേഷ് അമ്മാനപ്പാറ, വിനേഷ് കെ, ബാലൻ പാച്ചേനി, ബിജു.കെ, അഭിജിത്ത്.ടി.കെ,  അനുരാഗ് എ, അർജ്ജുൻ.ടി.കെ. എന്നിവരും സഹായികളായി ഉണ്ടായിരുന്നു.
കേരളത്തിനകത്തും പുറത്തും നിരവധി ശ്രദ്ധേയങ്ങളായ ശിൽപ്പങ്ങൾ നിർമ്മിച്ച യുവ ശിൽപ്പിയായ ഉണ്ണി കാനായി, ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ആധ്യാത്മിക രംഗത്തെ ശ്രദ്ധേയമായ ഒരു ശിൽപംഒരുക്കുന്നത്. 
 

Latest News