പത്തനംതിട്ട-ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി മൂന്ന്ശബരി യാത്രികര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ആറന്‍മുള പര മൂട്ടില്‍ പടിക്കല്‍ വെച്ചായിരുന്നു സംഭവം. ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതാണ് അപകട കാരണം. അപകടം ഉണ്ടായിട്ടും തൊട്ടടുത്ത ആറന്‍മുള പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് എത്താത്തതിനെ തുടര്‍ന്ന് അയ്യപ്പന്‍മാര്‍ റോഡ് ഉപരോധിച്ചു. പിന്നീട്. പോലീസ് എല്ലാവരെയും നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.പരിക്കേറ്റവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.