ജെസ്ന കേസില്‍ ഇപ്പോഴും ശുഭപ്രതീക്ഷയെന്ന് തച്ചങ്കരി

തൊടുപുഴ- ജെസ്‌ന തിരോധാന കേസില്‍ ശുഭപ്രതീക്ഷയാണ് ഇപ്പോഴുമുള്ളതെന്ന് മുന്‍ ഡി .ജി. പി ടോമിന്‍ .ജെ. തച്ചങ്കരി. തൊടുപുഴ കലയന്താനിയില്‍ സ്‌കൂള്‍ വാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ജസ്‌നക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ തച്ചങ്കരി ഇക്കാര്യം പറഞ്ഞത്. കേസില്‍ സി. ബി. ഐയെ കുറ്റം പറയാന്‍ ആകില്ല. കേസ് അവസാനിപ്പിച്ചുവെന്നത് സാങ്കേതികത്വം മാത്രമാണെന്നും ഇത് ഒരു വെല്ലുവിളിയായി അവശേഷിക്കുമെന്നും തച്ചങ്കരി പറഞ്ഞു.
തന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. കൈയെത്തും ദൂരത്ത് ജസ്‌നയുണ്ടെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും കോവിഡ് വ്യാപനമുണ്ടായത് പിന്നീടുള്ള നീക്കത്തിന് തിരിച്ചടിയായി. അന്വേഷണത്തില്‍ ലഭിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ചില പ്രതികരണങ്ങള്‍ നടത്തിയത്. പിന്നീടാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.  പോലീസിന്റെ ചില കണ്ടെത്തലുകള്‍  സി.ബി.ഐയെ അറിയിച്ചിരുന്നു. വൈകാതെ തന്നെ സി.ബി.ഐ അതിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും തച്ചങ്കരി  പറഞ്ഞു.

VIDEO നിങ്ങള്‍ എവിടെയാണെന്ന് അധികൃതര്‍ ഉടന്‍ കണ്ടെത്തും; സൗദിയിലെ അനുഭവം വിശദീകരിച്ച് പ്രവാസി

VIDEO 35 റിയാല്‍ മതി, ജിദ്ദയില്‍ എട്ടു രാജ്യങ്ങള്‍ കണ്ടു മടങ്ങാം

മെറ്റാവേഴ്‌സില്‍ ആദ്യ ബലാത്സംഗം;പെണ്‍കുട്ടിയുടെ ഡിജിറ്റൽ അവതാരത്തിന് പീഡനം, പോലീസ് അന്വേഷിക്കുന്നു

Latest News