Sorry, you need to enable JavaScript to visit this website.

മലയാളി യുവതിക്കുനേരെ ട്രെയിനിൽ നഗ്‌നതാ പ്രദർശനവും സ്വയംഭോഗവും; യുവാവ് അറസ്റ്റിൽ

ഗോകർണ (കർണാടക) -  ട്രെയിൻ യാത്രയ്ക്കിടെ മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ഉറങ്ങുന്നതിനിടെ 22-കാരിയായ മലയാളി യുവതിക്ക് മുന്നിലിരുന്ന് 47-കാരൻ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  യുവതി കേരളത്തിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോവുന്നതിനിടെ കഴിഞ്ഞദിവസം പൂർണ എക്‌സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ വച്ചാണ് സംഭവമുണ്ടായത്. 
 ട്രെയിൻ കർണാടകയിലെ ഗോകർണ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ഇയാളുടെ പ്രവൃത്തി കണ്ടത്. സ്ലീപ്പർ കോച്ചിൽ ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്നിലിരുന്ന് യുവാവ് പാന്റിന്റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദർശിപ്പിച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഉടനെ ഇവർ ബഹളം വെച്ചു. ഇതോടെ ഇയാൾ സീറ്റിൽ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി. തുടർന്ന് യുവതിയും സുഹൃത്തുക്കളും റെയിൽവേ എമർജൻസി നമ്പറിൽ വിവരം അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എക്‌സാമിനറേയും വിവരം അറിയിച്ചു. തുടർന്ന് എമർജൻസി വിഭാഗം റെയിൽവെ പോലീസിൽ വിവരമറിയിച്ചതനുസരിച്ച് മാർഗാവോ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ഗോവ പോലീസിന്റെ കൊങ്കൺ റെയിൽവേ യൂണിറ്റ് യുവാവിനെ പിടികൂടുകയായിരുന്നു. കേരളത്തിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രയ് ചാവാൻ (47) ആണ് പിടിയിലായതെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

Latest News