വെസ്റ്റ്ബാങ്ക്- സുവര്‍ണ ഫ്രെയിമിലുള്ള മകന്റെ ഫോട്ടോ മടയില്‍വെച്ചു കൊണ്ട് 81 കാരി ആയിശ അല്‍ അറൂരി പറഞ്ഞു. മകന്‍ സാലിഹ് അല്‍ അറൂരിയുടെ വേര്‍പാടില്‍ വിലപിക്കുന്ന ഗ്രമീണ സ്ത്രീകളോട് ഞാന്‍ പറഞ്ഞത് ഇതാണ്.
നിങ്ങള്‍ എന്തിനു കരയണം, ഒരിക്കലും കരയരുത്. ഒരു പെട്ടി മിഠായി കൊണ്ടുവന്ന് എല്ലാവര്‍ക്കും വിതരണം ചെയ്യൂ.. സങ്കടമോ കണ്ണീരോ ഇല്ലാതെ 81 കാരി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അവന്‍ രക്തസാക്ഷിത്വം ചോദിച്ചു, അവനത് കിട്ടി- അവര്‍ പറഞ്ഞു.
ലെബനോനില്‍ ഇസ്രായില്‍ കൊലപ്പെടുത്തിയ ഹമാസ് ഉപനേതാവ് സാലിഹ് അല്‍ അറൂരിയുടെ വെസ്റ്റ്ബാങ്കിലെ വീട്ടില്‍ ഇന്നലെ നിരവധി പേരാണ് തടിച്ചുകൂടിയത്. ഇസ്രായില്‍ ജയിലില്‍നിന്ന് 2010 ല്‍ മോചിതനായ ശേഷം സ്വന്തം ഗ്രാമം വിട്ടതായിരുന്നു സാലിഹ്. തെക്കന്‍ ബെയ്‌റൂത്തില്‍ ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടതെന്ന് ലെബനീസ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
ഇസ്രായിലിനെതിരെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന സാലിഹ് ഹമാസ് പോളിറ്റ് ബ്യൂറോയുടെ ഡെപ്യൂട്ടി മേധാവിയായി 2017 ലാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം ഹമാസ് പ്രസ്ഥാനത്തിലെ രണ്ടാമനായി അദ്ദേഹം അറിയപ്പെട്ടു.
സാലിഹ് അറൂരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായില്‍ ഏറ്റെടുത്തിട്ടില്ല. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ മിന്നല്‍ ആക്രമണം നടത്തിയതിനു ശേഷം ഇസ്രായില്‍ സൈന്യം ഇദ്ദേഹത്തിനു പിന്നാലെ ആയിരുന്നു.
VIDEO നിങ്ങള്‍ എവിടെയാണെന്ന് അധികൃതര്‍ ഉടന്‍ കണ്ടെത്തും; സൗദിയിലെ അനുഭവം വിശദീകരിച്ച് പ്രവാസി
VIDEO 35 റിയാല്‍ മതി, ജിദ്ദയില്‍ എട്ടു രാജ്യങ്ങള്‍ കണ്ടു മടങ്ങാം
മെറ്റാവേഴ്‌സില്‍ ആദ്യ ബലാത്സംഗം;പെണ്‍കുട്ടിയുടെ ഡിജിറ്റൽ അവതാരത്തിന് പീഡനം, പോലീസ് അന്വേഷിക്കുന്നു