Sorry, you need to enable JavaScript to visit this website.

സംവരണ-പിന്നോക്ക സമുദായങ്ങളുടെ പ്രക്ഷോഭ ഐക്യവേദിയായി വെൽഫെയർ പാർട്ടി സമര വേദി

വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നടത്തിയ 'തിരുവനന്തപുരം പ്രഖ്യാപനം'
  • ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് വളഞ്ഞു
  • മുന്നോക്ക സംവരണത്തിനെതിരെ രൂക്ഷ വിമർശം

തിരുവനന്തപുരം - കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സെക്രട്ടറേയേറ്റ് വളഞ്ഞു. എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, സർക്കാർ നിയമനങ്ങളിൽ ആനുപാതിക പ്രതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കേരളത്തിന്റെ എല്ലാ ജില്ലകളിൽനിന്നുമെത്തിയ ആയിരക്കണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കാളികളായി. 
ഒഴുകുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായി സവർണ്ണ സംവരണം നടപ്പാക്കിയ ഇടത് സർക്കാറിനെതിരെയും സംവരണത്തിനും ജാതി സെൻസസിനുമെതിരെ ഉറഞ്ഞുതുള്ളുന്നവർക്കെതിരെയും രൂക്ഷ വിമർശനമുയർന്നു. എൻ.എസ്.എസ് അടക്കമുള്ള ജാതിസമുദായ സംഘടനകൾ ചരിത്രം മറക്കരുതെന്നും സമരക്കാർ ആവശ്യപ്പെട്ടു. ജാതി സെൻസസ് വിഷയത്തിൽ ദേശീയ തലത്തിൽ സ്വീകരിച്ച നിലപാട് കേരളത്തിൽ  പ്രഖ്യാപിക്കാൻ സി.പി.എം ആരെയാണ് പേടിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. മുന്നോക്ക സംവരണം നടപ്പിലാക്കാൻ കാണിച്ച ധൃതി ജാതി സെൻസസ് വിഷയത്തിൽ കാണിക്കാത്ത ഇടത് സർക്കാർ നിലപാട് അപഹാസ്യമാണെന്നും സമരക്കാർ മുദ്രാവാക്യമുയർത്തി. സാമൂഹിക നീതി ആവശ്യപ്പെട്ട് 'തിരുവനന്തപുരം പ്രഖ്യാപനം' സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവഹിച്ചു. 

കേരളത്തിലെ സംവരണ സമുദായ സംഘടന നേതാക്കൾ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രക്ഷോഭ വേദി. സെക്രട്ടേറിയറ്റിന്റെ നാല് സുപ്രധാന ഗേറ്റുകൾ സ്തംഭിപ്പിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. 
വെൽഫെയർ പാർട്ടി ദേശീയ ട്രഷറർ അത്തീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹി ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ്യ കേന്ദ്ര സർവകലാശാലയിലെ ഡോ. കെ.ആർ. നാരായണൻ സെന്റർ ഫോർ ദലിത് ആന്റ് മൈനോറിറ്റി സ്റ്റഡീസ് ഡിപ്പാട്ട്‌മെന്റിലെ ഡോ. അരവിന്ദ് കുമാർ മുഖ്യാതിഥിയായിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. വെഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, വണിക വശ്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ,  എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ.കെ. ബാബുരാജ്, കെ. അംബുജാക്ഷൻ, ഡോ. എസ്. ശാരംങ്ധരൻ, ഒ.പി. രവീന്ദ്രൻ, ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജെ. രഘു, ഗ്രോ വാസു, കേരള മുസ്്‌ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിംഗ് സെക്രട്ടറി കടയ്ക്കൽ ജുനൈദ്, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബൈജു കലാശാല, ശ്രീരാമൻ കൊയ്യോൻ, ബാബുരാജ് ഭഗവതി, ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരൻ, ന്യൂനപക്ഷ ക്ഷേമ വകുപ്പു മുൻ ഡയറക്ടർ നസീർ പി നേമം, സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീകുമാർ, മറുവാക്ക് എഡിറ്റർ അംബിക, കേരള മുസ്്‌ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, ബി.എസ്.പി സംസ്ഥാന സെക്രട്ടറി സന്തോഷ് പാലത്തുംപാടൻ, 
അണ്ണാ ഡി.എച്ച്.ആർ.എം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സജി കൊല്ലം, ഡി.എസ്.എസ് സംസ്ഥാന ചെയർപേഴ്‌സൺ രേഷ്മ കരിവേടകം, സി.ഡി.എൻ സംസ്ഥാന ജനറൽ സെക്രട്ടറി ലൂക്കോസ് നീലംപേരൂർ, അനന്ദു രാജ്, തീരദേശ  ഭൂസമര സമിതി സംസ്ഥാന ചെയർപേഴ്‌സൺ മാഗ്ലിൻ ഫിലോമിന, സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ദ്രാവിഡിയൻസ് നാഷനൽ ഓർഗനൈസർ ഇലയ്യ കുമാർ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് അസ്്‌ലം ചെറുവാടി, അസെറ്റ് കൺവീനർ എസ്. ഖമറുദ്ദീൻ, എ.എം. നദ്‌വി, സന്തോഷ് അഞ്ചൽ, ഗാർഗിയൻ, കരകുളം സത്യകുമാർ, അജി എം ചാലക്കേരി, കുഞ്ഞുമോൻ പുത്തൂർ, സി.പി.ഐ.എം റെഡ്സ്റ്റാർ നേതാവ് എം.കെ. ദാസൻ, വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കല്ലറ എന്നിവർ സംസാരിച്ചു. 


 

Latest News