Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര സര്‍വീസുകള്‍ ഇനി ശംഖുംമുഖത്തെ ടെര്‍മിനലില്‍

തിരുവനന്തപുരം - കസ്റ്റംസ് വകുപ്പിന്റെ ആവശ്യത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര സര്‍വീസുകള്‍ ശംഖുംമുഖത്തെ ആഭ്യന്തര ടെര്‍മിനലിലേക്ക് മാറ്റുന്നു. ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍ വരും. ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍നിന്നുള്ള ബംഗളൂരു, ചെന്നൈ, കണ്ണൂര്‍ സര്‍വീസുകളാണ് ശംഖുംമുഖത്തേക്ക് മാറുന്നത്.

സര്‍വീസുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ഈ ടെര്‍മിനലില്‍ നിന്നായിരിക്കും. സര്‍വീസുകളുടെ സമയത്തില്‍ മാറ്റമില്ല.
അന്താരാഷ്ട്ര ടെര്‍മിനലില്‍ ഈ വിമാന സര്‍വീസുകളില്‍നിന്നുള്ള യാത്രക്കാര്‍ ഇറങ്ങുന്നത് ജോലിക്ക് പ്രയാസമുണ്ടാക്കുന്നതായി കസ്റ്റംസ് വകുപ്പ് അറിയിച്ചിരുന്നു.

മറ്റ് എയര്‍ലൈനുകളുടെ സര്‍വീസുകള്‍ നിലവില്‍ ഉള്ളതുപോലെ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം-8714601843, ?87146 45030

 

Latest News