എം. ഡി. എം. എയുമായി രണ്ട് യുവാക്കള്‍ മാനന്തവാടിയില്‍ പിടിയില്‍

മാനന്തവാടി- പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പൊലീസ് നടത്തി പരിശോധനയില്‍ എം. ഡി. എം. എയുമായി യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ. പി. മുഹമ്മദ് ജിഹാദ് (28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍ സലാം (29) എന്നിവരാണ് പിടിയിലായത്.

വള്ളിയൂര്‍ക്കാവ് റോഡ് ജംഗ്ഷനിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 51.64 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു.

Latest News