Sorry, you need to enable JavaScript to visit this website.

ഇത്രയധികം സ്ത്രീകളുള്ള പരിപാടിയിൽ ആദ്യം; മോഡിക്ക് നന്ദി, വേദി പങ്കിടാൻ അവസരം ഒരുക്കിയതിനും നന്ദി -നടി ശോഭന

തൃശൂർ -  പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ചും നേതൃത്വത്തെ പ്രകീർത്തിച്ചും നടി ശോഭന. തൃശൂർ തേക്കിൻകാട് മൈതാനിയിൽ 'സ്ത്രീ ശക്തി മോഡിക്കൊപ്പം' എന്ന ബി.ജെ.പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
 വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി പറഞ്ഞ് തുടങ്ങിയ നടി, കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ബി.ജെ.പി പരിപാടിയിൽ ഇത്രമാത്രം സ്ത്രീകളെ കാണുന്നത് തന്റെ ജീവിതത്തിൽ ആദ്യമാണ്. 
 എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാൻ വനിതാ സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷ. ഒരു ശകുന്തളാ ദേവിയും ഒരു കല്പ്പന ചൗളയും ഒരു കിരൺ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകും. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മൾ. എന്നാൽ പലയിടത്തും അവരെ അടിച്ചമർത്തുന്നത് കാണാനാവും. 
 കഴിവും നിശ്ചയദാർഢ്യവുമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ്പാകട്ടെ വനിതാ സംവരണ ബിൽ. ബിൽ പാസാക്കിയ മോഡിക്ക് നന്ദി. ഒപ്പം മോഡിക്കൊപ്പം വേദി പങ്കിടാൻ അവസരം ഒരുക്കിയതിനും നന്ദി പറഞ്ഞാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.

Latest News