Sorry, you need to enable JavaScript to visit this website.

റുബ്ഉൽഖാലി മരുഭൂമിയിൽ കാണാതായ യു.എ.ഇ യുവാവിനെ രക്ഷിച്ചു

റുബ്ഉൽഖാലി മരുഭൂമിയിൽ കാണാതായ യു.എ.ഇ യുവാവ് അഹ്മദ് അൽമൻഹാലിക്കു വേണ്ടി സന്നദ്ധപ്രവർത്തകർ തിരച്ചിൽ നടത്തുന്നു. ഇൻസെറ്റിൽ അഹ്മദ് അൽമൻഹാലി.

ദമാം - റുബ്ഉൽഖാലി മരുഭൂമിയിൽ മൂന്നു ദിവസം കാണാതായ യു.എ.ഇ യുവാവിനെ സൗദി രക്ഷാപ്രവർത്തകർ രക്ഷിച്ചു. മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതിനിടെ കാറിൽ ഇന്ധനം തീർന്നും മൊബൈൽ ഫോൺ ബന്ധം മുറിഞ്ഞുമാണ് യുവാവിനെ കാണാതായത്. ഖലമത് ഫൈസൽ ഏരിയക്കു സമീപമുള്ള തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ അഹ്മദ് അൽമൻഹാലിയെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതോടെ ഡസൻ കണക്കിന് വളണ്ടിയർ സംഘങ്ങളും ബന്ധപ്പെട്ട വകുപ്പുകളും പ്രദേശത്ത് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. വാഹനത്തിൽ ഇന്ധനം തീർന്ന് മരുഭൂമിയിൽ കുടുങ്ങിയ നിലയിൽ അവസാനം യുവാവിനെ കണ്ടെത്തുകയായിരുന്നു. 
യു.എ.ഇ യുവാവിനെ മരുഭൂമിയിൽ കാണാതായതായി പോലീസ് സ്റ്റേഷനിൽ നിന്നാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് സൗദി സെർച്ച് ആന്റ് റെസ്‌ക്യു സൊസൈറ്റി (അൽഫാവു) പറഞ്ഞു. യു.എ.ഇ നമ്പർ പ്ലേറ്റുള്ള വാഹനമാണ് യുവാവ് ഓടിച്ചിരുന്നത്. ഏറ്റവും അവസാനമായി അൽതുവൈല മരുഭൂഗ്രാമത്തിലെ പെട്രോൾ ബങ്കിൽ നിന്നാണ് യുവാവ് ഫോണിൽ ബന്ധപ്പെട്ടതെന്നും സൊസൈറ്റി പറഞ്ഞു. 

Latest News