Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒരുങ്ങി ബി.ജെ.പി; പ്രധാനമന്ത്രി കേരളത്തിലെത്തി

തിരുവനന്തപുരം / തൃശൂർ - ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് ശക്തിപകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. ലക്ഷദ്വീപിലെ അഗത്തിയിൽനിന്ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് തിരിച്ചു.
 രണ്ടുലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് ബി.ജെ.പി അറിയിച്ച മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി തൃശൂർ തേക്കിൻകാട് മൈതാനത്ത് എത്തുന്നത്. മഹിളാസമ്മേളനത്തിന് മുന്നോടിയായുള്ള ഒരു കിലോമീറ്റർ റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും.
 കുട്ടനെല്ലൂർ ഗവ. കോളേജിന്റെ ഹെലിപ്പാഡിൽ എത്തുന്ന മോഡി തൃശൂർ ജനറൽ ആശുപത്രി പരിസരംവരെ വാഹനത്തിലാകും എത്തുക. തുടർന്ന് ജനറൽ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. നായ്ക്കനാൽ വരെ ഒരു കിലോമീറ്ററായിരിക്കും റോഡ് ഷോ. നടൻ സുരേഷ് ഗോപിയിലൂടെ തൃശൂർ മണ്ഡലം പിടിച്ചെടുക്കുന്നതോടൊപ്പം ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണായക നേട്ടമുണ്ടാക്കാനുള്ള തന്ത്രപരമായ ചുവടുകളുടെ ഭാഗമായാണ് പ്രധാമന്ത്രിയുടെ കേരള പര്യടനം.
 തൃശൂർ ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനും സുരക്ഷയ്ക്കും വൻ മുൻകരുതലാണ് സ്വീകരിച്ചത്. വൈകുന്നേരം തേക്കിൻകാട് മൈതാനത്തെ സമ്മേളനത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, നടി ശോഭന, സാമൂഹിക പ്രവർത്തക ഉമ പ്രേമൻ, വ്യവസായി ബീന കണ്ണൻ, പത്മശ്രീ ജേതാവ് ഡോ. ശോശാമ്മ ഐപ്പ്, ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പിച്ചച്ചട്ടിയെടുത്തു സമരം നടത്തിയ മറിയക്കുട്ടി തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവഡേക്കർ, രാധ മോഹൻ അഗർവാൾ, എ.പി അബ്ദുല്ലക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, കെ സുരേന്ദ്രൻ, എം.ടി രമേശ് തുടങ്ങിയവരും പ്രധാനമന്ത്രിയോടൊപ്പം പ്രവർത്തകർക്ക് ആവേശം പകരാൻ തൃശൂരിലെത്തിയിട്ടുണ്ട്.

Latest News